Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല ആസ്​ഥാനത്ത്​ വിദ്യാർഥികളെ പ്രവേശിപ്പിക്കില്ല കണ്ണൂർ: സർവകലാശാലയുടെ താവക്കര ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശം കണ്ടെയ്ൻമൻെറ് സോണിലായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സന്ദർശകരെ അനുവദിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. പരീക്ഷകേന്ദ്രങ്ങളിൽ മാറ്റം കണ്ണൂർ: ഹാൾടിക്കറ്റിൽ അൽ മക്കർ അറബിക് കോളജ്, മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളജ്, കെ.എം.എം. ഗവ. വിമൻസ് കോളജ് എന്നീ പരീക്ഷ കേന്ദ്രങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രണ്ടാം വർഷ അഫ്​ദലുൽ ഉലമ പ്രലിമിനറി പരീക്ഷാർഥികൾ യഥാക്രമം കേയീ സാഹിബ് ട്രെയിനിങ് കോളജ്, ഇരിട്ടി എം.ജി കോളജ്, താവക്കര കണ്ണൂർ സർവകലാശാല ആസ്ഥാനം എന്നീ കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകണം. തിരിച്ചറിയൽ രേഖ ഹാജരാക്കണം കണ്ണൂർ: ആഗസ്​റ്റ്​ 20ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്​ദലുൽ ഉലമ പ്രിലിമിനറി പരീക്ഷാർഥികൾ ഹാൾ ടിക്കറ്റ് ഗസറ്റഡ് ഓഫിസറെ കൊണ്ട് അറ്റസ്​റ്റ് ചെയ്യുന്നതിനു പകരം ഫോട്ടോ പതിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഫോട്ടോയും മേൽവിലാസവുമടങ്ങിയ തിരിച്ചറിയൽ രേഖയുടെ അസ്സൽ (പാൻ കാർഡ്/ വോട്ടേഴ്‌സ് ഐ.ഡി/ആധാർ കാർഡ്/പാസ്പോർട്ട്) നിർബന്ധമായും ഹാജരാക്കണം. പരീക്ഷ വിജ്ഞാപനം കണ്ണൂർ: 2009-2013 അഡ്​മിഷൻ സിലബസ് ബിരുദ (സി.സി.എസ്.എസ്.) വിദ്യാർഥികളുടെ എല്ലാ സെമസ്​റ്ററുകളുടെയും അവസാന മേഴ്​സി ചാൻസ് സപ്ലിമൻെററി പരീക്ഷ വിജ്ഞാപനം ചെയ്​തു. വിശദമായ പരീക്ഷവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ. അപേക്ഷ ക്ഷണിച്ചു ചെർക്കള മാർത്തോമ കോളജ് ഫോർ ദി ഹിയറിങ് ഇംപേയഡ്, മാനന്തവാടി, പി.കെ.കെ.എം. കോളജ് ഓഫ്​ അപ്ലയ്​ഡ് സയൻസ് എന്നിവടങ്ങളിൽ ബിരുദ/ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ ഒമ്പതുവരെ അതാത് കോളജുകളിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 04994 -282858, 282382, 284612 (www.marthoma.ac.in). 04935-245484, 8547005060(casmananthavady.ihrd@gmail.com).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story