കണ്ണൂര്‍: ഊര്‍ജ മേഖലയിലെ വ്യവസായങ്ങളും പ്രതിരോധ മേഖലയും സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ട്രേഡ് യൂനിയന്‍ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ . ജില്ലയിലെ ട്രേഡ് യൂനിയന്‍ ഓഫിസുകളുടെ പരിസരത്തും തൊഴില്‍ശാലകള്‍ക്ക് മുന്നിലും തൊഴിലാളികളുടെ വീടുകളിലും പ്രതിഷേധം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല കമ്മിറ്റി ഓഫിസ് പരിസരത്ത് നടന്ന പരിപാടി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് താവം ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പയ്യന്നൂരില്‍ സി. കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. രാഘവന് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ സി.ഐ.ടി.യു ഓഫിസ് പരിസരത്ത് നടന്ന പരിപാടി പി.വി. കുഞ്ഞപ്പന് ഉദ്ഘാടനം ചെയ്തു. കെ.എം. ശ്രീധരന് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ എ.ഐ.ടി.യു.സി ഓഫിസ് പരിസരത്ത് നടന്ന പരിപാടി സി. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. എ.വി. പ്രകാശന് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പില്‍ എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.എം. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. തലശ്ശേരിയില്‍ ടി.പി. ശ്രീധരന് ഉദ്ഘാടനം ചെയ്തു. എം. ബാലന് അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പില്‍ എന്‍.കെ. ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. ടി. ബാലന് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരത്ത് എം.സി. ഹരിദാസന് ഉദ്ഘാടനം ചെയ്തു. ഇരിട്ടിയില്‍ വൈ.വൈ. മത്തായി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.