െവള്ളക്കെട്ട്: അധികൃതർ സന്ദർശിച്ചു

തലശ്ശേരി: മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ട് അനുഭവപ്പെടുന്ന പിലാക്കൂൽ പോസ്​റ്റ്​ ഓഫിസിനു മുൻവശമുള്ള പ്രദേശം നഗരസഭ അധികൃതർ സന്ദർശിച്ചു. ഒാവുചാലിലെ തടസ്സമാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്നാണ് പ്രദേശത്തുകാരുടെ പരാതി. പ്രശ്നപരിഹാരത്തിനായി മുൻ വാർഡ് കൗൺസിലർ ടി.സി. അബ്​ദുൽ ഖിലാബ് നഗരസഭ ഓവർസിയർ ഷൈജയുമായി ചർച്ചനടത്തുകയും വെള്ളം കെട്ടിനിൽക്കുന്ന പ്രദേശം കഴിഞ്ഞദിവസം സന്ദർശിക്കുകയും ചെയ്തു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് അധികൃതർ ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.