ജില്ല ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല

കണ്ണൂർ: കോവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ല ആശുപത്രിയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗിയുടെ കൂട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കും ഐ.സി.യു, ലേബര്‍ റൂം, ഓപറേഷന്‍ തിയറ്റര്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്ന രോഗികള്‍ക്കും അതത് സ്ഥലങ്ങളിലെ ഹെഡ് നഴ്​സ് അനുവദിക്കുന്ന സ്പെഷല്‍ പാസ് മുഖാന്തരം രണ്ടുപേരെ അനുവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.