വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ ക്ഷണിച്ചു

മാഹി: മാഹി മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന നിരോധന കാലത്ത് ലഭിക്കേണ്ട ധനസഹായത്തി​ൻെറ വരുമാന പരിധി രണ്ടു ലക്ഷമാക്കി നിജപ്പെടുത്തിയ സാഹചര്യത്തിൽ വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന്​ മാഹി ഫിഷർമെൻ കമ്യൂണിറ്റി ഹാളിൽ 19 മുതൽ ക്യാമ്പ് സംഘടിപ്പിക്കും. അർഹരായവർക്ക് റേഷൻ കാർഡി​ൻെറ അവസാന നമ്പർ പ്രകാരം 19 മുതൽ 22 വരെ രാവിലെ 9.30 മുതൽ ഒരുമണി വരെയും ഉച്ച 2.30 മുതൽ 5.30 വരെയുമുള്ള ക്യാമ്പിൽ അപേക്ഷ നൽകാം. റേഷൻ കാർഡ്, ഐ.ഡി കാർഡ്, ആധാർ കാർഡ്, മത്സ്യത്തൊഴിലാളി സഹകരണ സംഘം കാർഡ് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്​. 19ന് പൂജ്യം, 20ന് 2, 3, 4, 21ന് 5, 6, 7, 22ന് 8, 9 എന്നീ നമ്പറുകളിൽ അവസാനിക്കുന്നവർ അതത് ദിവസം ഫിഷറീസ് ഓഫിസിൽ എത്തണമെന്ന് ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.