കോവിഡ്: തളിപ്പറമ്പിൽ കൂട്ട പരിശോധന ആരംഭിച്ചു

തളിപ്പറമ്പ്: കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തളിപ്പറമ്പിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നു. ഇതി​ൻെറ ഭാഗമായി തളിപ്പറമ്പിൽ കൂട്ട പരിശോധന ആരംഭിച്ചു. കോവിഡ് ബാധിതരുമായി പ്രൈമറി, സെക്കൻഡറി സമ്പർക്കം പുലർത്തിയ 600ഓളം പേരുടെ സ്രവമാണ് വിവിധ ദിവസങ്ങളിലായി പരിശോധിക്കുന്നത്. തളിപ്പറമ്പ് മേഖലയിൽ കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമാണ്. ഇതേത്തുടർന്ന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ 600 പേരുടെ പട്ടിക പൊലീസ് തയാറാക്കിയിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറി​ൻെറ നേതൃത്വത്തിലാണ് പട്ടിക തയാറാക്കിയത്. ഈ 600 പേരുടെ പട്ടിക തളിപ്പറമ്പ് നഗരസഭക്കും ആരോഗ്യ വിഭാഗത്തിനും കൈമാറി. കോവിഡ് സ്ഥിരീകരിച്ചവരുടെ ബന്ധുക്കൾ, തളിപ്പറമ്പിലെ വ്യാപാരികൾ, നഗരത്തിലെ തൊഴിലാളികൾ തുടങ്ങിയവർ പട്ടികയിലുണ്ട്. മുഴുവൻ പേരുടെയും സ്രവം പരിശോധിക്കുന്ന നടപടികളാണ് തിങ്കളാഴ്ച മുതൽ തുടങ്ങിയത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ കോവിഡ് ട്രീറ്റ്മൻെറ്​ സൻെററിലാണ് പരിശോധന. ആദ്യദിനം 200 പേരെയാണ് റാപിഡ്‌ ആൻറിജൻ ടെസ്​റ്റ്​ നടത്തിയത്. മൂന്നു ദിവസം കൊണ്ട് മുഴുവൻ പേരുടെയും സ്രവ പരിശോധന പൂർത്തീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. പരിശോധനയുടെ ഫലമനുസരിച്ച് തളിപ്പറമ്പിനെ കണ്ടെയ്ൻമൻെറ്​ സോണിൽ നിന്നും മാറ്റുക കൂടി ലക്ഷ്യമിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.