വാഴകൃഷിക്ക്​ തുടക്കം

ATTN: MUST ചേലേരിമുക്ക്​: ചേലേരീയം വാട്​സ്​ആപ്​ കൂട്ടായ്മ നൂഞ്ഞേരി വണ്ണാർ പാടത്തിൽ നേന്ത്രവാഴ കൃഷി തുടങ്ങി. തരിശുരഹിത ചേലേരി പദ്ധതിയുടെ ഭാഗമായി അഞ്ച്​ ഹെക്​ടറിലധികം സ്ഥലങ്ങളിലായി 1200ലധികം വാഴക്കന്നുകളാണ്​ നട്ടത്​. മൂന്ന്​ ഹെക്ടറിലധികം സ്ഥലത്ത്‌ നെൽകൃഷിയും നടത്തുന്നുണ്ട്​. നെൽകൃഷി 20 ഹെക്ടറിലേക്കും വാഴകൃഷി 10 ഹെക്ടറിലേക്കും പച്ചക്കറി കൃഷി അഞ്ച്​ ഹെക്ടറിലേക്കും വ്യാപിപ്പിക്കാന​​ും പദ്ധതിയുണ്ട്​. വാഴകൃഷി നടീൽ ഹിദായത്തുൽ മുസ്​ലിമീൻ സംഘം വൈസ്‌ പ്രസിഡൻറ്​ കെ. മുഹമ്മദ്‌ കുട്ടി ഹാജി നിർവഹിച്ചു. ടി. ഖലീലുൽ റഹ്മാൻ, ഷുഹൈബ്‌ ബദവി, പി.വി. കുഞ്ഞിമൊയ്തീൻ, പി.കെ. അബ്​ദുൽ റസാഖ്​ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.