പദ്ധതികൾ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികം -മുഖ്യമന്ത്രി

തലശ്ശേരി: 220,110 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്​സ്​റ്റേഷന്‍ പൊന്ന്യം പറാംകുന്നില്‍ സ്ഥാപിക്കുന്നതി​ൻെറ നിര്‍മാണ പ്രവൃത്തി വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്​തു. നാടി​ൻെറ നന്മക്ക് ഉതകുന്ന പല പദ്ധതികളും നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. എതിര്‍പ്പുകളെ നാടി​ൻെറ വികസന പ്രവര്‍ത്തനങ്ങളിലൂടെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. സബ്‌സ്​റ്റേഷന്‍ ശിലാഫലക ഉദ്ഘാടനം എ.എന്‍. ഷംസീര്‍ എം.എല്‍.എ നിർവഹിച്ചു. എന്‍.എസ്. പിള്ള, പി. രാജന്‍ എന്നിവർ സംസാരിച്ചു. കതിരൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എന്‍. അനൂപ്, കതിരൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ എം. ഷീബ, വൈസ് പ്രസിഡൻറ്​ പി.പി. സനല്‍ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.