അനുമോദനവും ഉപഹാര വിതരണവും

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ 30ാം വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ്​ടു വിജയിച്ചവർ, സി.എസ്.ഐ.ആർ - ജെ.ആർ.എഫ് ഓൾ ഇന്ത്യ റാങ്ക് ജേതാവ് നഷീദ റഷിദ്, ഖുർആൻ മനഃപാഠമാക്കിയ ഹാഫിസ നബീല എന്നിവരെ കരിയാട് മൗണ്ട് ഗൈഡ് ഇൻറർനാഷനൽ സ്​കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. നഗരസഭ ഉപാധ്യക്ഷ കെ.വി. റംല ഉദ്ഘാടനം ചെയ്​തു. യു.കെ. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. കെ.പി. ഫായിസ്, കെ.പി. സമീർ എന്നിവർ ഉപഹാര വിതരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.