സ്​കൂട്ടർ അപകടത്തിൽ വൈദിക വിദ്യാർഥി മരിച്ചു

ശ്രീകണ്​ഠപുരം: വൈദിക വിദ്യാർഥി സ്കൂട്ടർ അപകടത്തിൽ മരിച്ചു. ചെമ്പേരി ടൗണിലെ പലചരക്ക് വ്യാപാരി വിഴിക്കിപ്പാറയിൽ സാജുവിൻെറ മകൻ അൽജോ സാജുവാണ്​ (18) മരിച്ചത്. ശനിയാഴ്ച പുലർച്ച മൂന്നിന് അമ്പഴത്തുംചാൽ-ചെമ്പേരി റോഡിൽ അൽജോ പിന്നിലിരുന്ന് സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു ബൈക്കിടിച്ചായിരുന്നു അപകടം. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൈസക്കരി കല്ലൂപ്രായിൽ കുടുംബാംഗം ജെസിയാണ് അൽജോയുടെ മാതാവ്. സഹോദരൻ: എബി സാജു. ഫോട്ടോ: SKPM death AljoSaju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.