യുവതിയുടെ സന്ദർഭോചിത ഇടപെടൽ; പെരുമണ്ണിൽ ഒഴിവായത് വൻ ദുരന്തം

ഇരിട്ടി: റോഡിൽ പൊട്ടിവീണ വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുത കമ്പിയിലൂടെ ഒരു പ്രദേശത്തുണ്ടാകുമായിരുന്ന വൻ ദുരന്ത മൊഴിവായത് ആശുപത്രി ജീവനക്കാരിയായ യുവതിയുടെ സന്ദർഭോചിത ഇടപെടൽ മൂലം. കഴിഞ്ഞ ദിവസം വൈകീട്ട് പെരുമണ്ണ് ശ്രീ നാരായണവിലാസം സ്കൂളിനടുത്തായിരുന്നു സംഭവം. കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് ആ ശുപത്രിയിയിലെ എക്സറേ ടെക്നീഷ്യനായ പെരുമണ്ണ് ഹരിത നിവാസിലെ എൻ. സനിലകുമാരിയാണ് ദുരന്തമുഖത്തു നിന്നും നാടിനെ രക്ഷിച്ചത്​. നൈറ്റ് ഡ്യുട്ടിയുണ്ടായിരുന്ന സനിലകുമാരി കഴിഞ്ഞ ദിവസം വാഹനങ്ങളില്ലാത്തതിനാൽ ജോലി സ്ഥലമായ കൂത്തുപറമ്പിലേക്ക് പോകുന്നതിനായി ഇരിക്കൂറിലേക്ക് നടന്നു പോകവെയാണ് ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയിൽ പെരുമണ്ണ് സ്മൃതി മണ്ഡപത്തിനു സമീപത്തെ റോഡിൽ വൈദ്യുതി ലൈനിലെ രണ്ട് കമ്പി പൊട്ടി വീണുകിടക്കുന്നത് കണ്ടത്. രണ്ടു കമ്പിയും തമ്മിലുരസി വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടയുടനെ റോഡിനിരുവശവുമുള്ള മരത്തിൻ്റെ ചെറിയ ശിഖരങ്ങൾ അടർത്തി റോഡിൻ്റെ ഇരുഭാഗങ്ങളിലുമായി നിരത്തി സമീപത്ത് നിന്ന് രണ്ട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളേയും കാൽനട യാത്രക്കാരേയും ഉച്ചത്തിൽ അലറി വിളിച്ചും ആംഗ്യം കാണിച്ചും അപകട മുന്നറിയിപ്പു നൽകി റോഡിൻ്റെ രണ്ടു വശങ്ങളിലുമായി തടുത്തു നിർത്തുകയായിരുന്നു. തുടർന്ന് യുവതി തന്നെ ഇരിക്കൂർ കെ.എസ്.ഇ.ബി വൈദ്യുതി സെക്ഷൻ ഓഫീസിൽ വിളിച്ചറിയിച്ചു. തുടർന്ന്​ ജീവനക്കാരെത്തി ലൈൻ ഓഫാക്കി അപകടം ഒഴിവാക്കുകയായിരുന്നു. സനിലകുമാരിയ ഇരിക്കൂർ കെ.എസ്.ഇ.ബി.സബ് എഞ്ചിനിയർ സുരേഷിൻ്റെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.