കുറുമാത്തൂരിലെ ടൗണുകൾ അടച്ചിടും

തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാന ടൗണുകൾ അടച്ചിടുന്നു. പൂവ്വം ടൗൺ, പൊക്കുണ്ട് ടൗൺ, താഴെ ചൊറുക്കള മുതൽ നെടുമുണ്ട വരെയുളള സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമുള്ള ആശുപത്രി, മെഡിക്കൽ സ്​റ്റോറുകൾ ഒഴികെയുള്ള വ്യാപാര, വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ശനിയാഴ്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. കണ്ടെയ്ൻമൻെറ്​ സോണിലുള്ള റേഷൻ കടകൾ രാവിലെ എട്ടുമുതൽ ഉച്ച രണ്ടുവരെ തുറന്നുപ്രവർത്തിപ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.