തുടർച്ചയായ ലോക്ഡൗണിൽ വ്യാപാരികൾക്ക്​ ദുരിതം

ചക്കരക്കല്ല്: തുടർച്ചയായ ലോക്​ഡൗൺ മൂലം സാധനങ്ങൾ നശിച്ചുപോകുന്നതായി വ്യാപാരികളുടെ പരാതി. ആഴ്​ചകളോളം പൂട്ടിയിടേണ്ടിവന്ന കടകളിൽ അലമാരകളിലും മറ്റും സൂക്ഷിച്ച സാധനങ്ങൾ മിക്കതും ഉപയോഗശൂന്യമായി. ഭക്ഷ്യസാധനങ്ങൾക്ക്​ പുറമെയുള്ള മറ്റ്​ ഉൽപന്നങ്ങളും വിൽക്കാൻ പറ്റാത്ത നിലയിലാണ്​. പലചരക്ക് കടകൾ, ബേക്കറികൾ, പച്ചക്കറി കടകൾ, തുണിക്കടകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ്​​ വലിയ നഷ്​ടം. ബാങ്ക് വായ്പയെടുത്താണ്​ പലരും കച്ചവടം നടത്തുന്നത്​. പലരുടെയും തിരിച്ചടവ് മുടങ്ങി. അതേസമയം ലോക്ഡൗണിൽ ഊഴം വെച്ച് കടകൾ തുറക്കാമെന്ന പൊലീസ്​ നിർദേശം അശാസ്ത്രീയമാണെന്ന്​ വ്യാപാരികൾ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പാലിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നാണ്​ ഇവർ ആവശ്യപ്പെടുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.