സമ്പർക്ക വ്യാപനം; തളിപ്പറമ്പിൽ ആൻറിജൻ പരിശോധന വ്യാപിപ്പിക്കുന്നു

തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും കോവിഡ് സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് ടീമി​ൻെറ നേതൃത്വത്തിൽ ആൻറിജൻ പരിശോധന വ്യാപിപ്പിക്കുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിലാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ കോവിഡ് പോസിറ്റിവ് കണ്ടെത്തിയാൽ വിവരങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരെ അറിയിക്കും. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1.30 വരെയാണ് ആൻറിജൻ പരിശോധന. സർക്കാറി​ൻെറയും ആരോഗ്യ വകുപ്പി​ൻെറയും ഉത്തരവ് പ്രകാരം എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിശോധന. ആൻറിജൻ പരിശോധനക്ക് വിധേയമാക്കേണ്ടവരുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരാണ് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് നൽകുക. വെള്ളിയാഴ്ച 76 പേരുടെ ആൻറിജൻ പരിശോധന നടത്തിയതിൽ മൂന്നുപേരുടെ പരിശോധന ഫലം പോസിറ്റിവായി. കഴിഞ്ഞ ദിവസം നടത്തിയ ടെസ്​റ്റിൽ 26 പോസിറ്റിവ് കേസുകൾ കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.