കോവിഡ് പ്രതിരോധ വാക്​സിൻ: പരീക്ഷണത്തിന് തയാറായി രാമന്തളിയിലെ യുവാക്കൾ

പയ്യന്നൂർ: ജന്മനാടി‍ൻെറ സ്വാതന്ത്ര്യത്തിനുവേണ്ടി പോർച്ചുഗീസുകാരോട്‌ യുദ്ധം ചെയ്​ത് വീരമൃത്യു വരിച്ച 17 രക്തസാക്ഷികളുടെ നിണമണിഞ്ഞ രാമന്തളിയുടെ മണ്ണിൽ നിന്നും കോവിഡ്​ പോരാട്ടത്തിനും കരുത്തുപകർന്ന്​ ഒരുകൂട്ടം യുവാക്കൾ. യു.എ.ഇയിൽ നടക്കുന്ന കോവിഡ്​ വാക്​സിൻ പരീക്ഷണത്തിന്​ സമ്മതമറിയിച്ചാണ്​ യുവാക്കൾ ജന്മനാടിന്​ അഭിമാനമാകുന്നത്​. സംസ്​ഥാനത്തെ സെവൻസ്​ ഫുട്​ബാൾ മൈതാനങ്ങൾക്ക്​ സുപരിചിത പേരായ ഫുട​്​ബാൾ താരം മുഹാദ്​ അഹമദ്​, സാംസ്​കാരിക രംഗത്ത്​ സജീവമായ കെ.എം. ജാസിം, കെ.കെ. ഹക്കീം, കെ.കെ. ഹാരിസ്, എം.സി. അഫ്​സൽ, സൽമാൻ എന്നിവരാണ്​ വാക്​സിൻ പരീക്ഷണത്തിന്​ വിധേയരാവുന്നതിന്​ സമ്മതമറിയിച്ചത്​. വർഷങ്ങളായി യു.എ.ഇയിൽ ജോലിചെയ്യുന്നവരുമുണ്ട്​ ഇക്കൂട്ടത്തിൽ. കുടുംബം പോറ്റുന്നതിന്​ മണലാരണ്യത്തിൽ എത്തിയ ഇവർക്ക്​, ജോലി നൽകിയ രാജ്യത്തോടുള്ള കടം വീട്ടൽകൂടിയാണിത്​. ലോകത്തെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരുടെയുടെയും ശാസ്ത്രജ്ഞന്മാരുടെയും കഠിനയത്നത്തിന് കൈത്താങ്ങായി സ്വയം സമർപ്പിത സേവനത്തിന് മുന്നിട്ടിറങ്ങിയവർ തങ്ങളുടെ സ്വകാര്യ അഹങ്കാരമാണെന്ന്​ ​ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.