സ്വാതന്ത്ര്യദിനാഘോഷം നാളെ: മന്ത്രി ഇ.പി. ജയരാജന്‍ അഭിവാദ്യം സ്വീകരിക്കും

കണ്ണൂർ: പൊലീസ് മൈതാനിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ അഭിവാദ്യം സ്വീകരിക്കും. രാവിലെ ഒമ്പതിന്​ മന്ത്രി ദേശീയപതാക ഉയര്‍ത്തും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സെറിമോണിയല്‍ പരേഡ് ഒഴിവാക്കി നടത്തുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ജനപ്രതിനിധികള്‍, വിശിഷ്​ട വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരില്‍നിന്നുള്ള പ്രത്യേക ക്ഷണിതാക്കളെ പാസ് നല്‍കിയായിരിക്കും ചടങ്ങുകളില്‍ പങ്കെടുപ്പിക്കുക. സേനാ വിഭാഗങ്ങളുടെ മൂന്ന് പ്ലാറ്റൂണുകളുടെ സാന്നിധ്യം ഉണ്ടാവുമെങ്കിലും മാര്‍ച്ച് പാസ്​റ്റ് നടത്തില്ല. കോവിഡ് പ്രതിരോധ പോരാട്ടങ്ങളില്‍ മുഴുകിനില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികള്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. കോവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരിപാടി. ഇതിനായി പ്രവേശനകവാടത്തില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ സജ്ജമാക്കും. മാസ്‌ക് ഉള്‍പ്പെടെയുള്ള മറ്റു നിയന്ത്രണങ്ങളും ഉറപ്പാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.