എരിയുന്ന വയറിന് അന്നം തേടി വാനരന്മാർ കൂട്ടത്തോടെ നാട്ടിലേക്ക്

ഇരിട്ടി: എരിയുന്ന വയറിന് അന്നം തേടി വാനരന്മാർ കൂട്ടത്തോടെ നാട്ടിലേക്ക്. കാടുകളിൽ ഭക്ഷണ ദൗർലഭ്യം നേരിടുന്നതിനാൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിനു പിന്നാലെയാണ് വാനരന്മാരും കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. കീഴ്പ്പള്ളി, വട്ടപ്പറമ്പ്, ആറളം, അമ്പലക്കണ്ടി, കൊക്കോട്, അയ്യപ്പൻകാവ്, വിളക്കോട് എന്നിവിടങ്ങളിൽ എത്തുന്ന വാനരപ്പട തെങ്ങിൽ കയറി വ്യാപകമായ തോതിൽ ഇളനീർ കുടിക്കുകയും തേങ്ങ നശിപ്പിക്കുന്ന അവസ്ഥയുമാണ്. കർഷകർ ശബ്​ദമുണ്ടാക്കി തുരത്താൻ ശ്രമിക്കുമ്പോൾ റോഡരികിലും കാട്ടിലേക്കും മടങ്ങുന്ന അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.