ചെങ്ങളായി വില്ലേജ് ഓഫിസിന് പുതിയ കെട്ടിടമൊരുങ്ങുന്നു

ശ്രീകണ്ഠപുരം: പഴയ കെട്ടിടം പൊളിച്ച് ചെങ്ങളായി വില്ലേജ് ഓഫിസി​ന്​ പുതിയ കെട്ടിടം ഒരുങ്ങുന്നു. 40 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ഏറെനാളത്തെ മുറവിളികൾക്കുശേഷമാണ് കഴിഞ്ഞവർഷം തകർന്നുവീഴാറായ കെട്ടിടം പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. തുടർന്ന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫിസി​ൻെറ കെട്ടിടം മാറ്റി. വാടകയില്ലാതെയാണ് വില്ലേജ് ഓഫിസിന് കെട്ടിടം നൽകിയത്. ഒരു വർഷത്തോളം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലായിട്ടും പുതിയ കെട്ടിടം നിർമിക്കേണ്ട നടപടി തുടങ്ങിയിരുന്നില്ല. ഒരുവർഷത്തേക്ക് താൽക്കാലികമായി ഉപയോഗിക്കാൻ നൽകിയ സ്വകാര്യവ്യക്തിയുടെ കെട്ടിടം കാലാവധി കഴിഞ്ഞതോടെ ഒഴിഞ്ഞു കൊടുക്കേണ്ടിവന്നു. ഇതേ തുടർന്ന് രണ്ടാഴ്ചയായി ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാലയുടെ മുകളിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തി​ൻെറ പില്ലറുകളുടെ നിർമാണമാണ് നിലവിൽ നടക്കുന്നത്. കോവിഡ് വ്യാപനം മൂലമാണ് വൈകിയതെന്നും മൂന്നുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.