ഇരിട്ടി താലൂക്ക്​ ആശുപത്രി അത്യാഹിത വിഭവും ​െഎ.പി വാർഡും അടച്ചു

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയിലിരിക്കെ പടിയൂർ സ്വദേശിക്ക്​ കോവിഡ്​ ബാധിച്ചതിനെതുടർന്ന്​ ആശുപത്രി അത്യാഹിത വിഭാഗവും കിടത്തി ചികിത്സ വാർഡും അടച്ചു. ഇദ്ദേഹം ഇന്നലെ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അസുഖം മുർച്ഛിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്​ഥിരീകരിച്ചതോടെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയിലിരിക്കെ ഇദ്ദേഹവുമായി സമ്പർക്കത്തിലായ 69 പേരെയും അവരുടെ കൂട്ടിരിപ്പുകാരായ 39പേരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. താലൂക്ക് ആശുപത്രിയിൽവെച്ച് സമ്പർക്കത്തിലായ 15പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. സമ്പർക്കപ്പട്ടികയിൽ 80ഓളം പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണൻ പറഞ്ഞു. കോട്ടയം സ്വദേശിയ സൈമണും കുടുംബവും കുറച്ച് വർഷമായി​േട്ട ഉള്ളൂ പടിയൂർ കൊശവൻ വയലിൽ വാടക വീട്ടിൽ താമസം തുടങ്ങിയിട്ട്. മൃതദേഹം കോവിഡ് പ്രോ​േട്ടാക്കോൾ പ്രകാരം പടിയൂർ പഞ്ചായത്തിലെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.