തുക കൈമാറി

കടന്നപ്പള്ളി: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കൈതപ്രം തൃക്കു​േറ്റ്യരിയിൽ പ്രവർത്തിക്കുന്ന കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിന്​ രോഗി പരിചരണത്തിനാവശ്യമായ തുക ലൈബ്രറി കൗൺസിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ നൽകി. ഗ്രന്ഥാലയങ്ങളിൽ നിന്ന് ശേഖരിച്ച 44,400 രൂപ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഇ.പി. ബാലകൃഷ്ണന് ലൈബ്രറി കൗൺസിൽ ജില്ല കമ്മിറ്റി മെംബർ പ്രഫ. വൈ.വി. സുകുമാരൻ കൈമാറി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി പ്രസിഡൻറ്​ റഫീഖ് പാണപ്പുഴ അധ്യക്ഷത വഹിച്ചു. പി.വി. ചന്തൻകുട്ടി, കെ. സതീശൻ എന്നിവർ സംസാരിച്ചു. ഇ.വി. ഭാസ്കരൻ സ്വാഗതവും എം. രവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.