ചേലേരിമുക്കിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും

കഴിഞ്ഞദിവസം മരിച്ച മൂസ ഹാജിയുടെ രണ്ടാം കോവിഡ് പരിശോധന ഫലവും പോസിറ്റിവ്​ മയ്യിൽ: കഴിഞ്ഞദിവസം രാത്രി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ച പള്ളിപ്പറമ്പ് സ്വദേശി മൂസ ഹാജിയുടെ ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ രണ്ടാം കോവിഡ് പരിശോധന ഫലവും പോസിറ്റിവായി. നേരത്തേ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ നടത്തിയ പരിശോധന ഫലവും പോസിറ്റിവായിരുന്നു. ഇതോടെ കൊളച്ചേരിയിൽ നിയന്ത്രണം കർശനമാക്കി. പഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. കൊളച്ചേരി പഞ്ചായത്തിലെ കോടിപ്പോയിൽ ക​െണ്ടയ്​ൻമൻെറ്​ സോണായി. പള്ളിപ്പറമ്പ് കോടിപ്പോയിൽ റോഡ്, മുബാറക് റോഡ് തുടങ്ങിയ ക​െണ്ടയ്ൻമൻെറ്​ ഏരിയയിൽ ഉള്ള റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ചേലേരിമുക്കിൽ കടകളും വ്യാപാര, വാണിജ്യ സ്ഥാപനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കാൻ പാടില്ലെന്ന് മയ്യിൽ പൊലീസ് അറിയിച്ചു. മൂസ ഹാജിയുടെ രോഗ ഉറവിടം അറിയാത്തത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ചേലേരിമുക്കിലെ ബാർബർ ഷോപ്പിൽ എത്തിയവരുടെയും സമ്പർക്കം പുലർത്തിയവരുടെയും വിവരങ്ങൾ ശേഖരിച്ചു വരുകയാണ്. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ട 33 പേരുടെ പട്ടിക തയാറായി. ചേലേരിമുക്കിൽ ബാർബർ ഷോപ്പ്​ നടത്തുന്ന ഇവരുടെ മകനോടും വീട്ടുകാരോടും അടുത്ത ബന്ധുക്ക​േളാടും അടുത്ത ദിവസങ്ങളിലായി ഇദ്ദേഹത്തി​ൻെറ വീട്ടിലെത്തി മുടി വെട്ടിയവരോടും ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.