ബഡ്​സ് സ്​കൂൾ കെട്ടിടം തുറന്നു

തലശ്ശേരി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ ബഡ്​സ് സ്​കൂൾ കെട്ടിടം മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസിങ്​ വഴി ഉദ്ഘാടനം ചെയ്​തു. ചിറക്കര പള്ളിത്താഴ ക്രൈസ്​റ്റ്​ കോളജിന് സമീപമാണ് കെട്ടിടം നിർമിച്ചത്. ഇതിനായി 48,53,000 രൂപ െചലവായി. ഓഫിസ് റൂം, ഫിസിയോതെറപ്പി റൂം, ഇൻറഗ്രേഷൻ റൂം, ക്ലാസ് റൂമുകൾ, ഡെക്കറേഷൻ റൂം, കിച്ചൺ, ബാത്ത് റൂം, സ്​റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയത്. 11 വയസ്സിനു താഴെയുള്ള 11 കുട്ടികളും 18 വയസ്സിനു മുകളിലുള്ള ആറുപേർ ഉൾപ്പെടെ 17 പേരാണ് സ്​കൂളിൽ ഇതുവരെ രജിസ്​റ്റ്​ർ ചെയ്​തിട്ടുള്ളത്. ഒരു അധ്യാപികയും ആയയും സേവനത്തിനായി ഉണ്ടാകും. ഉദ്ഘാടന ചടങ്ങിൽ എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സി.കെ. രമേശൻ, വാഴയിൽ ലക്ഷ്​മി, കെ. വിനയരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.