റോഡ് നവീകരണത്തിന് ഫണ്ട്

തലശ്ശേരി: കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുഷ്കരമായ തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റ് പരിസരം മുതൽ ചിങ്ങോരാൻ റോഡ് വഴി കല്ലായിത്തെരു ജങ്ഷൻ വരെയുള്ള ക്ഷേത്രം റോഡിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്ന്​ 15 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. രണ്ടാം ഗേറ്റ് പരിസരത്ത് ഇപ്പോൾ എം.എൽ.എ ഫണ്ടായി അനുവദിച്ച നാലുലക്ഷം രൂപക്ക് പുറമെയാണിത്. പി.എച്ച്.ഇ.ഡിയുടെ തുരുമ്പെടുത്ത പഴകിയ പൈപ്പുകൾ പൊട്ടി വെള്ളം പുറത്തൊഴുകിയാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. ആശുപത്രികളിൽ രോഗികളെയും കൊണ്ടുവരുന്ന ചെറുതും വലുതുമായ വാഹനങ്ങൾ ഇരുഭാഗങ്ങളിലും നിർത്തിയിടുന്നത് ഇവിടെ പതിവാണ്. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്​കരമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.