Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTറോഡ് നവീകരണത്തിന് ഫണ്ട്
text_fieldsbookmark_border
തലശ്ശേരി: കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുഷ്കരമായ തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റ് പരിസരം മുതൽ ചിങ്ങോരാൻ റോഡ് വഴി കല്ലായിത്തെരു ജങ്ഷൻ വരെയുള്ള ക്ഷേത്രം റോഡിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. രണ്ടാം ഗേറ്റ് പരിസരത്ത് ഇപ്പോൾ എം.എൽ.എ ഫണ്ടായി അനുവദിച്ച നാലുലക്ഷം രൂപക്ക് പുറമെയാണിത്. പി.എച്ച്.ഇ.ഡിയുടെ തുരുമ്പെടുത്ത പഴകിയ പൈപ്പുകൾ പൊട്ടി വെള്ളം പുറത്തൊഴുകിയാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. ആശുപത്രികളിൽ രോഗികളെയും കൊണ്ടുവരുന്ന ചെറുതും വലുതുമായ വാഹനങ്ങൾ ഇരുഭാഗങ്ങളിലും നിർത്തിയിടുന്നത് ഇവിടെ പതിവാണ്. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story