സർക്കാർ നിയന്ത്രണങ്ങൾ പൂർണമായും അനുസരിക്കണം -ബഷീർ ശിവപുരം

ഹിറ മസ്ജിദിൽ ജുമുഅ പുനരാരംഭിച്ചു കാഞ്ഞങ്ങാട്: ഉള്ളുരുകിയ പ്രാർഥനയിൽ കോട്ടച്ചേരി ഹിറ മസ്ജിദിൽ ജുമുഅ നമസ്കാരം പുനരാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിലെ സർക്കാർ ഇളവുകൾ അംഗീകരിച്ചാണ് വെള്ളിയാഴ്ച ജുമുഅ രണ്ടു മാസത്തിലേറെ ഇടവേളക്കുശേഷം വീണ്ടും തുടങ്ങിയത്. സർക്കാർ നിയന്ത്രണങ്ങളും നിർദേശങ്ങളും പൂർണമായും പാലിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്ന് ഖുതുബ പ്രഭാഷണത്തിൽ ഇമാം ശിവപുരം ബഷീർ പറഞ്ഞു. വൻകിട രാഷ്​ട്രങ്ങളും സാമ്രാജ്യത്വ ശക്തികളും ഉൾപ്പെടെ ലോകത്ത് ആരും ഒന്നുമല്ലെന്ന് കോവിഡ് കാലം തെളിയിച്ചു. സർക്കാർ പ്രഖ്യാപിച്ച മുഴുവൻ മര്യാദകളും പാലിച്ച് കോവിഡിനൊപ്പം ജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ വിശ്വാസികൾക്ക് കഴിയണമെന്ന് ബഷീർ പറഞ്ഞു. സംയുക്ത മുസ്​ലിം ജമാഅത്ത് പ്രസിഡൻറായിരുന്ന മെട്രോ മുഹമ്മദ് ഹാജി, സാമൂഹിക പ്രവർത്തകൻ അഡ്വ. കെ.എം. ബഷീർ എന്നിവർക്ക് ഖുതുബയിൽ പ്രാർഥന നടത്തി. ഇൻഫ്രാറെഡ് തെർമോ മീറ്ററിൽ പരിശോധനക്ക്​ വിധേയമായശേഷം പള്ളിയിലേക്ക് കടന്ന വിശ്വാസികൾ ശാരീരിക അകലം പാലിച്ചും മുഖാവരണം ധരിച്ചുമാണ് നമസ്കാരത്തിൽ പങ്കെടുത്തത്. നേര​േത്ത നൽകിയ തിരിച്ചറിയൽ കാർഡ് പ്രകാരം 100 പേർക്ക് മാത്രമായി നമസ്കാരം പരിമിതപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.