തരിശ് നിലത്ത് പൊന്ന് വിളയിക്കാനൊരുങ്ങി പെര്‍ള സഹകരണ ബാങ്ക്

കാസർകോട്​: എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍ തരിശ്​ കിടന്ന ര​േണ്ടക്കര്‍ ഭൂമിയില്‍ ഇനി പൊന്നു വിളയും. ഭക്ഷ്യ ഭദ്രത ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം കാമ്പയി​​ൻെറ ഭാഗമായി പെര്‍ള സര്‍വിസ് സഹകരണ ബാങ്കി​ൻെറ നേതൃത്വത്തില്‍ കൃഷിയിറക്കുകയാണിവിടെ. വ്യക്തികള്‍ മാത്രം നെല്‍ കൃഷിയിലേക്ക് ഇറങ്ങാന്‍ താല്‍പര്യപ്പെടുന്ന എന്മകജെ പോലുള്ള ഇടത്ത് വിപ്ലവകരമായ ആദ്യ ചുവട് വെച്ച ബാങ്കിന് മാര്‍ഗ നിര്‍ദേശവുമായി കൃഷി ഓഫീസര്‍ വിനീത് വി. വര്‍മയും ഒപ്പം നിന്നു. ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, കാസര്‍കോട്​ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സജിനിമോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ ഇടപെടലുകളും നിര്‍ദേശങ്ങളും കരുതലും ബാങ്കിന് കൃഷിയിറക്കാന്‍ പ്രചോദനമായി. എന്മകജെ പഞ്ചായത്ത് പ്രസിഡൻറ്​ വൈ. ശാരദ , ആരോഗ്യ സ്​ഥിരംസമിതി അധ്യക്ഷ എ.എ. ആയിഷ, വാര്‍ഡ് അംഗം ബി. ഉദയ, ശിവഗിരി വാര്‍ഡ് അംഗം പുട്ടപ്പ, ബാങ്ക് പ്രസിഡൻറ്​ ശശിഭൂഷന്‍ ശാസ്ത്രി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ ചേര്‍ന്ന് ഞാറ്​ നട്ടു. കൂടുതല്‍ സംഘങ്ങള്‍ക്ക് നെല്‍ കൃഷിയിലേക്കും മറ്റ് കൃഷികളിലേക്കും ഇറങ്ങാന്‍ പെര്‍ള സര്‍വിസ് സഹകരണ ബാങ്കി​ൻെറ പ്രവര്‍ത്തനം മാതൃകയാകും. enmakaje prd.jpeg സുഭിക്ഷ കേരളം കാമ്പയി​ൻെറ ഭാഗമായി പെര്‍ള സര്‍വിസ് സഹകരണ ബാങ്കി​ൻെറ നേതൃത്വത്തില്‍ കൃഷിയിറക്കിയപ്പോള്‍ പഠന മുറിക്ക് അപേക്ഷ ക്ഷണിച്ചു കാസർകോട്​: കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസി​ൻെറ പരിധിയില്‍ വരുന്ന പട്ടികജാതി വിഭാഗത്തില്‍പെടുന്ന വിദ്യാർഥികളില്‍ നിന്നും പഠന മുറിക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍തലം മുതല്‍ പ്ലസ്ടുതലം വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതി​ൻെറ ഭാഗമായി ഒരു ലക്ഷം വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളതും സംസ്ഥാന സിലബസില്‍ പഠിക്കുന്നതും 800 സ്‌ക്വയര്‍ഫീറ്റ് വരെ വിസ്തീര്‍ണമുള്ളതുമായ വീടുകളില്‍ താമസിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫോറം കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 63.775 മില്ലിമീറ്റര്‍ മഴ ലഭിച്ചു കാസർകോട്​: കാലവര്‍ഷം ശക്തമായി തുടരുന്ന ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 63.775 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി 1040 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴയില്‍ ഇതുവരെയായി രണ്ട് വീട് പൂര്‍ണമായും 18 വീട് ഭാഗികമായും തകര്‍ന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.