ബേക്കറി സാധനങ്ങള്‍ക്കൊപ്പം ഓട്ടോയില്‍ പാന്‍ മസാലയും

കുമ്പള: എത്തിച്ച് വിൽപന നടത്താൻ ശ്രമിച്ച ബേക്കറി വിതരണക്കാരൻ അറസ്​റ്റിൽ. പാന്‍മസാല കടത്താന്‍ ഉപയോഗിച്ച ഓട്ടോ പൊലീസ് കസ്​റ്റഡിയിലെടുത്തു. മംഗൽപാടി ജനപ്രിയ ബസ്​സ്​റ്റോപ്പിന് സമീപത്തെ വിജയനെ (49)യാണ് പാന്‍മസാലയുമായി കുമ്പള എസ്.ഐ സന്തോഷ്‌കുമാറും സംഘവും അറസ്​റ്റ്​ ചെയ്തത്. ജനപ്രിയ ബസ് സ്​റ്റോപ്പിനടുത്തുള്ള ബേക്കറിക്കു സമീപം ബേക്കറി സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പാന്‍മസാല വിതരണ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് വിവരം. 12000 പാക്കറ്റ് പാൻ മസാലകളാണ് പിടികൂടിയത്. കഴിഞ്ഞയാഴ്ച കയ്യാറിലെ ഒരു ബേക്കറിക്കടയിൽനിന്ന് പാൻമസാല ശേഖരം പിടിച്ചെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ പ്രതീഷ് ഗോപാല്‍, രൂപേഷ് എന്നിവരും എസ്.ഐ സന്തോഷിനൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.