തിമിരി സർവിസ് സഹകരണ ബാങ്കിന് സംസ്ഥാന അവാർഡ്

ചെറുവത്തൂർ: പ്രവർത്തന മികവിന് സംസ്ഥാന സഹകരണ വകുപ്പി​ൻെറ അംഗീകാരം കരസ്ഥമാക്കി തിമിരി സർവിസ് സഹകരണ ബാങ്ക്. അന്തർദേശീയ സഹകരണ ദിനമായ ജൂലൈ നാലിന് തിരുവനന്തപുരത്ത് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാർഡ് പ്രഖ്യാപിച്ചത്. ബാങ്കിങ് മേഖലയിലും ബാങ്കിങ്ങിതര മേഖലയിലും തിമിരി ബാങ്ക് നടത്തിയ മികച്ച ഇടപെടലുകളാണ് അവാർഡിന്​ അർഹമാക്കിയത്. നിക്ഷേപ സമാഹരണം, വായ്പ വിതരണം, കുടിശ്ശിക നിർമാർജനം, മെംബർമാർക്ക്​ ലാഭവിഹിതം നൽകൽ, പലിശ രഹിത വായ്പ വിതരണം, ബാങ്കിങ് മേഖലയിലെ ആധുനിക സാങ്കേതിക വത്കരണം തുടങ്ങിയവയിൽ ബാങ്ക് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ദേശസാത്കൃത ബാങ്കി​ൻെറ നിലവാരത്തിലേക്ക് ബാങ്കിനെ ഉയർത്തിക്കൊണ്ടുവരാൻ ഭരണസമിതിക്ക് കഴിഞ്ഞതാണ്​ അവാർഡിന് അർഹമാക്കിയത്​. ബാങ്കിങ്ങിതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകളാണ് ബാങ്ക് നടത്തിയത്. കഴിഞ്ഞ പ്രളയ കാലത്ത് വീട് നഷ്​ടപ്പെട്ടവർക്ക് അഞ്ചു വീടുകൾ നിർമിക്കാനാവശ്യമായ സഹായം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിരവധി സഹായങ്ങൾ എത്തിച്ചു. ബാങ്കി​ൻെറ ആംബുലൻസ് സൗജന്യ സേവനം നടത്തി. കോവിഡ് കാലഘട്ടത്തിലും സംസ്ഥാന ശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്തു. Care @ Home പദ്ധതിയിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. നിത്യോപയോഗ സാധനങ്ങളുടെ ഹോം ഡെലിവറി, എല്ലാവിധ മരുന്നുകളുടെയും ഹോം ഡെലിവറി, ഡോക്ടർമാരുടെ ഓൺലൈൻ സേവനം, നഴ്സുമാർ, ലാബ് ടെക്നീഷ്യൻസ് എന്നിവരുടെ സേവനം നേരിട്ട് വീടുകളിൽ, എന്നിവ നടപ്പിലാക്കി. കിടപ്പുരോഗികൾക്ക് പരിചരണം നൽകി. ബാങ്കി​ൻെറ സഹകരണ ലൈബ്രറികളിൽ നിന്ന് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു. സർവിസ് പെൻഷൻകാർക്ക് പദ്ധതി നടപ്പിലാക്കി. പലിശരഹിത സ്വർണപ്പണയ വായ്പ, ലോക് ഡൗൺ ആശ്വാസ് പലിശരഹിത ലഘുവായ്പ, എന്നിവ നൽകി ജനങ്ങൾക്ക് താങ്ങായി ബാങ്ക് മാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം സംഭാവന നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.