പാഠപുസ്തക വിതരണം: ഫ്രറ്റേണിറ്റി പ്രതിഷേധ പുസ്തക വിതരണം നടത്തി

മേൽപറമ്പ്: ജൂൺ ഒന്നിന് ഫസ്​റ്റ്​ ബെല്ലടിച്ച് ഒരു മാസം കഴിഞ്ഞിട്ടും ജില്ലയിലെ 80 ശതമാനം വിദ്യാർഥികൾക്കും പാഠപുസ്തകം ലഭ്യമാക്കാത്ത വിദ്യാഭ്യാസ വകുപ്പി​ൻെറ കെടുകാര്യസ്ഥതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ഉദുമ മണ്ഡലം കമ്മിറ്റി പ്രതിഷേധ പുസ്തക വിതരണം നടത്തി. ഫ്രറ്റേണിറ്റി മൂവ്മൻെറ്​​ ജില്ല സെക്രട്ടറി ഷാഹ്ബാസ് കോളിയാട്ട് ഉദ്ഘാടനം ചെയ്തു. പുസ്തകം ലഭ്യമാക്കാത്തത് ജില്ലയോട് തുടരുന്ന കടുത്ത അവഗണനയുടെ തുടർച്ചയാണെന്ന്​ അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി നടത്തിയ ഡി.ഡി.ഇ ഓഫിസ് മാർച്ചിലടക്കം ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകും. ചെമ്പിരിക്കയിൽ നടന്ന പരിപാടിയിൽ അജ്മൽ ചെമ്പിരിക്ക, സി.എ. യാസർ, അബ്​ദുസമദ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.