ജയിൽ അന്തേവാസികൾ നിർമിച്ച ബൾബുകൾ വൃദ്ധസദനത്തിൽ പ്രകാശിക്കും

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ജില്ല ജയിലിലെ അന്തേവാസികൾ നിർമിച്ച എൽ.ഇ.ഡി ബൾബുകൾ വൃദ്ധസദനത്തിൽ പ്രകാശിക്കും. ജയിൽ അന്തേവാസികളുടെ തൊഴിൽ പരിശീലനത്തി​ൻെറ ഭാഗമായി മൻസൂർ ആശുപത്രിയുമായി സഹകരിച്ചാണ് ബൾബുകളുടെ നിർമാണ പരിശീലനം ആരംഭിച്ചത്. 35 അന്തവാസികൾക്ക് പരിശീലനം നൽകി. അന്തേവാസികൾ നിർമിച്ച ഒരു ഡസൻ ബൾബുകൾ സ്നേഹ സമ്മാനമായി കാസർകോട്​ വൃദ്ധമന്ദിരത്തിന് നൽകി. ജില്ല പൊലീസ് ചീഫ് ഡി. ശിൽപ ബൾബുകൾ വൃദ്ധമന്ദിരം മേട്രൻ ആസ്യക്ക്​ കൈമാറി. ജയിൽ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. ബൾബുകൾക്ക് പുറമെ വിവിധ തരത്തിലുള്ള കുടകളും പൊതുജനങ്ങൾക്കായി വിൽപനക്ക്​ തയാറാക്കിയതായി ജയിൽ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.