മധൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ സമരം

ഉളിയത്തടുക്ക: ബി.ജെ.പി ഭരിക്കുന്ന മധൂര്‍ പഞ്ചായത്തി​ൻെറ സ്വജനപക്ഷപാത നയങ്ങള്‍ക്കെതിരെ നാട്ടുകാർ വെള്ളിയാഴ്ച പ്രതിഷേധ സമരം സംഘടിപ്പിച്ചു. മധൂര്‍ പഞ്ചായത്തിലെ എസ്.സി വിഭാഗക്കാരോടും പ്രദേശവാസികളോടും കാണിക്കുന്ന അവഗണനകള്‍ക്കെതിരെയാണ് പ്രതിഷേധം. കാലാകാലങ്ങളായി ഭരണം നടത്തുന്ന ബി.ജെ.പി മധൂര്‍ പഞ്ചായത്ത് ചേനക്കോട് കോളനിയില്‍ ഒരു വികസനവും കൊണ്ടുവന്നിട്ടില്ല. നൗഫല്‍ എസ്.പി നഗര്‍ ഉദ്ഘാടനം ചെയ്തു. ഉഷ, രക്ഷിഭ, കാർത്യായനി, ഇസ്മായില്‍, അനീഷ്, ഗോപാലകൃഷ്ണന്‍, ഷ്യാമള, ലക്ഷ്​മി, ബിന്ധു, സാവിത്രി, വിലാസിനി തുടങ്ങിയവര്‍ സംസാരിച്ചു. കുസുമ ചേനക്കോട്​ അധ്യക്ഷത വഹിച്ചു. ജീവാനന്ദന്‍ സ്വാഗതവും മധുകര്‍ ചേനക്കോട് നന്ദിയും പറഞ്ഞു. madhur മധൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.