വനിതാ നേതാവുമായി തർക്കം; ബ്ലോക്ക്​​ പ്രസിഡൻറ്​ രാജിവെച്ചു

കാസർകോട്​: ബ്ലോക്ക്​​ കോൺഗ്രസ്​ കമ്മിറ്റിയിലേക്ക്​ രണ്ടുപേരെ നാമനിർദേശം ചെയ്​ത ബ്ലോക്ക്​ കോൺഗ്രസ്​ പ്രസിഡൻറി​​ൻെറ നടപടിക്കെതിരെ ഡി.സി.സി ജനറൽ സെക്രട്ടറിയായ വനിതാ നേതാവ്​ സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റിട്ടതിൽ പ്രതിഷേധിച്ച്​ ഉദുമ ബ്ലോക്ക്​​ കോൺഗ്രസ്​ പ്രസിഡൻറ്​ രാജൻ പെരിയ തൽസ്​ഥാനം രാജിവെച്ചു. കെ.പി.സി.സി പ്രസിഡൻറിന്​ കത്ത്​ നൽകി​. രാജൻ എ ഗ്രൂപ്പും വനിതാ നേതാവ്​ ​െഎ ഗ്രൂപ്പുമാണ്​. ചട്ടഞ്ചാൽ അർബൻ ബാങ്ക്​ ഹാളിൽ നടന്ന ബ്ലോക്ക്​ കോൺഗ്രസ്​ യോഗത്തിൽ രണ്ടുപേരെ ബ്ലോക്ക്​ പ്രസിഡൻറ്​ എന്ന നിലയിൽ കൂട്ടിച്ചേർത്തുകൊണ്ട്​ പട്ടിക വായിച്ചു. ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിലി​ൻെറ അനുമതിയോടെ അത്​ പാസാക്കുകയും ചെയ്​തതായി രാജൻ പെരിയ പറഞ്ഞു. തുടർന്ന്​ ബ്ലോക്ക്​ കമ്മിറ്റിയുടെ വാട്​സ്​ ആപ്​ ഗ്രൂപ്പിൽ ഉദുമയി​ലെ വനിതാ നേതാവ്​ രാജൻ കൂട്ടിച്ചേർത്ത രണ്ടുപേരെ നീക്കിക്കൊണ്ട്​ പുതിയ പട്ടികയിട്ടതായി പറയുന്നു. ഇതാണ്​ രാജനെ പ്രകോപിപ്പിച്ചത്​. ബ്ലോക്ക്​​ പ്രസിഡൻറി​ൻെറ അധികാരത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി കൈകടത്തിയതിനെതിരെ നടപടിവേണമെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തതിനെതിരെയാണ്​ രാജിയെന്നും രാജൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.