Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2020 8:24 PM GMT Updated On
date_range 3 July 2020 8:24 PM GMTവനിതാ നേതാവുമായി തർക്കം; ബ്ലോക്ക് പ്രസിഡൻറ് രാജിവെച്ചു
text_fieldsbookmark_border
കാസർകോട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലേക്ക് രണ്ടുപേരെ നാമനിർദേശം ചെയ്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിൻെറ നടപടിക്കെതിരെ ഡി.സി.സി ജനറൽ സെക്രട്ടറിയായ വനിതാ നേതാവ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിൽ പ്രതിഷേധിച്ച് ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാജൻ പെരിയ തൽസ്ഥാനം രാജിവെച്ചു. കെ.പി.സി.സി പ്രസിഡൻറിന് കത്ത് നൽകി. രാജൻ എ ഗ്രൂപ്പും വനിതാ നേതാവ് െഎ ഗ്രൂപ്പുമാണ്. ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ നടന്ന ബ്ലോക്ക് കോൺഗ്രസ് യോഗത്തിൽ രണ്ടുപേരെ ബ്ലോക്ക് പ്രസിഡൻറ് എന്ന നിലയിൽ കൂട്ടിച്ചേർത്തുകൊണ്ട് പട്ടിക വായിച്ചു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലിൻെറ അനുമതിയോടെ അത് പാസാക്കുകയും ചെയ്തതായി രാജൻ പെരിയ പറഞ്ഞു. തുടർന്ന് ബ്ലോക്ക് കമ്മിറ്റിയുടെ വാട്സ് ആപ് ഗ്രൂപ്പിൽ ഉദുമയിലെ വനിതാ നേതാവ് രാജൻ കൂട്ടിച്ചേർത്ത രണ്ടുപേരെ നീക്കിക്കൊണ്ട് പുതിയ പട്ടികയിട്ടതായി പറയുന്നു. ഇതാണ് രാജനെ പ്രകോപിപ്പിച്ചത്. ബ്ലോക്ക് പ്രസിഡൻറിൻെറ അധികാരത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി കൈകടത്തിയതിനെതിരെ നടപടിവേണമെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തതിനെതിരെയാണ് രാജിയെന്നും രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story