സ്കൂൾ വിൽപന: സി.പി.എം ആരോപണം വസ്തുതാ വിരുദ്ധം; സ്വത്തുക്കൾ തിരിച്ചുനൽകും- ലീഗ്​ നേതാക്കൾ

കാസർകോട്: തൃക്കരിപ്പൂരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉടമസ്ഥതയിലുള്ള ഒരു സ്കൂള്‍ വില്‍പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ ആഴ്ചകളായി സി.പി.എം നടത്തുന്ന ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തൃക്കരിപ്പൂർ എജുക്കേഷനൽ ട്രസ്​റ്റ്​ഭാരവാഹികൾ കൂടിയായ എം.സി. കമറുദ്ദീൻ എം.എൽ.എയും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീറും വാർത്തസമ്മേളനത്തിൽ പറഞ്ഞു. വഖഫ് സ്വത്ത് ചുളു വിലയ്ക്ക് തട്ടിയെടുത്തു, വ്യാജരേഖ ചമച്ചു, ആധാര വില കുറച്ചു കാണിച്ചു എന്നിങ്ങനെയുള്ളതെല്ലാം നിറംപിടിപ്പിച്ച കഥകളാണ് സി.പി.എം മെനയുന്നത്. തൃക്കരിപ്പൂർ ആയിറ്റിയിൽ വാങ്ങിയ സ്വത്ത് വഖഫി​േൻറതല്ലെങ്കിലും വിവാദങ്ങൾക്ക് താൽപര്യമില്ലാത്തതിനാൽ തിരിച്ചുകൊടുക്കും. ജാമിഅ സഅദിയ്യയ്ക്ക് കീഴിൽ സൊസൈറ്റിയായി രജിസ്​റ്റർ ചെയ്ത അഗതി മന്ദിരത്തി​േൻറതാണ് തങ്ങൾ വാങ്ങിയ സ്​ഥലം. അത് വഖഫി​േൻറതല്ല. ജാമിഅ സഅദിയ്യയുടെ സ്​ഥലത്ത് പ്രവർത്തിക്കുന്ന സ്​കൂൾ നടത്തിക്കൊണ്ട് പോകാൻ കഴിയുന്നില്ലെന്നും അവിടുത്തെ അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ കഴിയുന്നില്ലെന്നും അതി​ൻെറ ഭാരവാഹികൾ പറഞ്ഞിരുന്നു. തങ്ങളുടെ ട്ര​സ്​റ്റിന് കീഴിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ ആർട്സ്​ ആൻഡ്​ സയൻസ്​ കോളജിന് പശ്ചാത്തല സൗകര്യക്കുറവി​ൻെറയും പ്രശ്നമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ രണ്ടു സ്​ഥാപനങ്ങളും ഒന്നിച്ചുപോകാൻ സൗകര്യമുണ്ടാക്കുകയാണ് ചെയ്തത്. ജാമിയയുടെ സ്വത്ത് 30 ലക്ഷം രൂപക്ക് വാങ്ങിയത് സർക്കാർ വില അനുസരിച്ചാണ്. ഇതിനുപുറമെ തങ്ങളുടെ ട്രസ്​റ്റി​ൻെറ 51 ശതമാനം ഓഹരി ജാമിഅക്ക് നൽകാൻ ധാരണയുണ്ടാക്കിയിരുന്നു. കോളജിന് സ്വന്തം കെട്ടിടം പണിയാൻ വാങ്ങിയ പത്തേക്കർ അടക്കമുള്ള സ്വത്ത് ഈ ട്രസ്​റ്റി​ൻെറ നിയന്ത്രണത്തിലാക്കുന്ന വിധമായിരുന്നു ധാരണ. കോവിഡും ലോക്ഡൗണും കാരണമാണ് ധാരണാ പത്രം രജിസ്​റ്റർ ചെയ്യാൻ വൈകിയതെന്ന് അവർ അവ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.