തിരുവാതിര ഞാറ്റുവേലയിൽ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടികൾ

ചെറുവത്തൂർ: തിരുവാതിര ഞാറ്റുവേലയിൽ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത്. സ്കൂൾ പി.ടി.എയുടെ സഹകരണത്തോടെ ബാബു എന്നയാളുടെ പതിനഞ്ച് സൻെറ് സ്ഥലത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്. വെണ്ട, വഴുതന, പയർ, പച്ചമുളക്, വെളളരി തുടങ്ങിയ ഇനങ്ങളാണ് നട്ടത്. സ്കൂൾ പി.ടി.എ പ്രസിഡൻറ്​ എം. രാജൻ, പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ അധ്യാപകരായ എം. സുകുമാരൻ, എം. മോഹനൻ, കെ. കൃഷ്ണൻ, എം. ദേവദാസ്, കെ. വത്സല, കെ.വി. വിദ്യ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.