സ്വര്‍ണ വ്യാപാരിയെ കൊള്ളയടിച്ച പ്രതികൾ അറസ്​റ്റിൽ

ഉദുമ: സ്വർണവ്യാപാരിയെ ആക്രമിച്ച് 2,15,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർന്ന കേസിലെ പ്രതികളെ ബേക്കൽ പൊലീസ് അറസ്​റ്റ്​ ചെയ്തു. കോട്ടിക്കുളം സ്വദേശികളായ അബ്​ദുല്‍സലാം (45), മുഹമ്മദ് സഫീര്‍ (25), നെല്ലിക്കട്ടയിലെ സുജിത് (28) എന്നിവരെയാണ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നുപേരെയും പൊലീസ് കസ്​റ്റഡിയിലെടുത്തത്. കാസര്‍കോട് താലൂക്ക് ഓഫിസ് ജങ്​ഷന് സമീപം, പഴയ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട കടയുടെ ഉടമസ്ഥനായ തളങ്കര സ്വദേശിയും പാക്യാര ബദരിയ നഗറില്‍ താമസക്കാരനുമായ ഹനീഫയുടെ പണവും മൊബൈൽ ഫോണുകളുമാണ് സംഘം തട്ടിയെടുത്തത്. ജൂണ്‍ 24ന് രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ബേക്കല്‍ സി.ഐ നാരായണന്‍, എസ്.ഐ അജിത്കുമാര്‍, എ.എസ്.ഐ അബൂബക്കര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീജിത്, റോഷന്‍ എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങള്‍. രണ്ടുവര്‍ഷം മുമ്പും ഹനീഫയെ ആക്രമിച്ച് ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. അന്നത്തെ സംഭവവുമായി പുതിയ കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.