വെല്ലുവിളികൾ തരണം ചെയ്ത് പവിത്ര നേടിയത് സമ്പൂർണ എ പ്ലസ്

കുമ്പള: . ജി.എച്ച്​.എസ്.എസ് അംഗഡിമുഗറിലെ ഈ കൊച്ചു മിടുക്കിയുടെ വിജയം അതിജീവനത്തി​ൻെറ വിജയം കൂടിയാണ്. എട്ടാം ക്ലാസിൽ പഠിക്കവെ അമ്മ മല്ലിക അർബുദം ബാധിച്ച് കിടപ്പിലായി. കൂലിപ്പണിക്കാരനായ അച്ഛൻ മഹാലിങ്ക നായിക് അമ്മയെയും കൊണ്ട് ആശുപത്രികൾ തോറും കയറി ഇറങ്ങുമ്പോൾ ഇരട്ട ഉത്തരവാദിത്തമായിരുന്നു കൊച്ചു പവിത്രക്ക്. വീട്ടുകാര്യവും പഠനവും. പിന്നീട് രോഗം മൂർച്ഛിച്ചപ്പോൾ അമ്മയുടെ ശുശ്രൂഷയും കൂടി പവിത്രക്ക് ഏറ്റെടുക്കേണ്ടി വന്നു. ഈയിടെ അമ്മ എന്നെന്നേക്കുമായി ഇവരെ വിട്ടു പോയെങ്കിലും അമ്മയുടെയും കൂടി വലിയ ആഗ്രഹമായിരുന്ന പവിത്രയുടെ പഠനം പതിവുപോലെ നടന്നു. പത്താം ക്ലാസിലെ പവിത്രയുടെ വിജയം പത്തരമാറ്റി​ൻെറ തിളക്കമുള്ളതാണെന്ന് അധ്യാപകർ പറഞ്ഞു. അവളുടെ ആത്മധൈര്യത്തിന് പൂര്‍ണ പിന്തുണയും പ്രോത്സാഹനവുമേകിയത് അധ്യാപകരായിരുന്നു. അംഗഡി മുഗര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഈ വര്‍ഷം പരീക്ഷ എഴുതിയ 88 വിദ്യാര്‍ഥികളില്‍ 87 പേരും വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.