റഹ്മത്ത് മൻസിലിൽ വിജയത്തി​െൻറ ഇരട്ടി മധുരം

റഹ്മത്ത് മൻസിലിൽ വിജയത്തി​ൻെറ ഇരട്ടി മധുരം പടന്ന: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഇരട്ടകൾ നാടിനും വീടിനും അഭിമാനമായി. പടന്ന വടക്കേപ്പുറത്തെ റഹ്മത്ത് മൻസിലിൽ രിഫ അഷ്റഫലി, റിസ അഷ്റഫലി എന്നീ ഇരട്ട സഹോദരികളാണ് വീട്ടിൽ വിജയത്തി​ൻെറ ഇരട്ടി മധുരമെത്തിച്ചത്. പടന്ന എം.ആർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളായ ഈ മിടുക്കികൾക്ക് വായനയാണ് പ്രധാന ഹോബി. റിസ ചിത്രകലയിലും തൽപരയാണ്. അറബിക് കലോത്സവത്തിൽ ഇരുവരും ജില്ലതലം വരെ മത്സരരംഗത്തുണ്ടായിരുന്നു. പ്ലസ്ടുവിന് സയൻസ് ഗ്രൂപ് എടുത്ത് തുടർപഠനം നടത്താനാണ് ഇരുവരുടെയും ആഗ്രഹം. പഠിച്ച് ഡോക്ടറാവുക എന്നതിനേക്കാൾ ഉപരി ആതുരസേവന മേഖലയുമായി ബന്ധപ്പെട്ട രംഗത്ത് എത്തുക എന്നതാണ് ഇവരുടെ സ്വപ്നം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.