അഡ്വ.കെ.എം. ബഷീര്‍ അനുസ്മരണം

കാഞ്ഞങ്ങാട്: സാധാരണക്കാര്‍ക്ക് നീതിയും നിയമ സുരക്ഷയും സഹായവും ലഭ്യമാക്കിയ അഭിഭാഷകനായിരുന്നു അന്തരിച്ച കെ.എം. ബഷീറെന്ന് ഹദിയ അതിഞ്ഞാല്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. നാട്ടിലെ പൊതുരംഗത്തും രാഷ്​ട്രീയ സാംസ്‌കാരിക മേഖലയിലും തനത് പ്രവര്‍ത്തന ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച കെ.എം. ബഷീര്‍ ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പ്രാര്‍ത്ഥന സദസ്സിന് കോയാപ്പള്ളി ഇമാം അബ്​ദുല്‍കരീം മൗലവി നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് മണ്ഡലം മുസ്​ലിം ലീഗ് പ്രസിഡൻറും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ എം.പി. ജാഫര്‍, ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഷറഫ് ഹന്ന അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്​ലം, അതിഞ്ഞാല്‍ മുസ്​ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പി.എം. ഫാറൂഖ്ഹാജി, പി.എം. ഷുക്കൂര്‍, ഖാലിദ് അറബിക്കാടത്ത്, എൻജിനീയര്‍ ഹൈദര്‍, ഹമീദ് മണ്ട്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹദിയ ഭാരവാഹികളായ പി.എം. ഫാറൂഖ് സ്വാഗതവും ബി. മുഹമ്മദ് നന്ദിയും പറഞ്ഞു. anusmaranam പടം: അഡ്വ. കെ.എം.ബഷീര്‍ അനുസ്മരണത്തില്‍ അതിഞ്ഞാല്‍ കോയാപ്പള്ളി ഇമാം അബ്​ദുല്‍കരീം മൗലവി പ്രാഥന സദസ്സിന് നേതൃത്വം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.