എഫ്.സി.ഐ സ്വകാര്യവത്​കരണം: എ.ഐ.ടി.യു.സി പ്രതിഷേധിച്ചു

നീലേശ്വരം: എഫ്.സി.ഐ ഗോഡൗണുകൾ സ്വകാര്യവത്​കരിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് എഫ്.സി.ഐ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്​ വിജയൻ കുനിശ്ശേരി, ജനറൽ സെക്രട്ടറി പി. വിജയകുമാർ നീലേശ്വരം എന്നിവർ ആവശ്യപ്പെട്ടു. ചില ഗോഡൗണുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറാനും ഡി.പി.എസ് നിലവിലുള്ളവയിൽ കയറ്റിറക്കുമതി കരാർ നൽകാനുമാണ് എഫ്.സി.ഐ മാനേജ്മൻെറ് ശ്രമിക്കുന്നത്. വയനാട്ടിലെ മീനങ്ങാടി, കോട്ടയത്തെ അറക്കുളം എന്നീ ഡിപ്പോകളാണ് തുടക്കത്തിൽ സ്വകാര്യവത്​കരിക്കാൻ നടപടി സ്വീകരിച്ചത്. ഡയറകട് പേമൻെറ്​ സിസ്​റ്റം നിലവിലുള്ള നീലേശ്വരം പോലുള്ള ഗോഡൗണുകളിൽ ഇതിനകം ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. നിലവിൽ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികളെ പല സ്ഥലത്തും സ്ഥലം മാറ്റുന്നു. പാലക്കാട് ഡിപ്പോയിലെ തൊഴിലാളികളെ ഒന്നിച്ച് സ്ഥലം മാറ്റിയത് ഹൈകോടതി സ്​റ്റേ ചെയ്തിരിക്കുകയാണ്. എഫ്.സി.ഐ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന കോടതി വിധി നിലനിൽക്കേയാണ് മാനേജ്മൻെറ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. ഫലത്തിൽ ഇന്ത്യയിലെ ബൃഹത്തായ ഭക്ഷ്യസംഭരണ മേഖല സ്വകാര്യവത്​കരിക്കാനും തൊഴിലാളികളെ കടുത്ത ചൂഷണത്തിലേക്കും അരക്ഷിതത്വത്തിലേക്കും തള്ളിവിടാനുമുള്ളതാണ് സർക്കാർ നടപടികൾ. ഈ നടപടികൾ ഉപേക്ഷിച്ച് എഫ്.സി.ഐയെ പൊതുമേഖലയിൽ നിലനിർത്തുകയും തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പിക്കുകയും വേണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.