ക്വാർട്ടേഴ്സിലെ കുട്ടികൾക്ക് ജനമൈത്രി പൊലീസ് വക സഹായം

ചെറുവത്തൂർ: റെയിൽവേ സ്​റ്റേഷന്​ സമീപത്തെ . നാട്ടുകാരുടെ സഹായത്തോടെ ചന്തേര ജനമൈത്രി പൊലീസാണ് സഹായം കൈമാറിയത്. കെട്ടിട ഓണർ മുസ്തഫ പടന്ന ആറു മാസത്തെ വാടക സൗജന്യമായി നൽകി. കേബിൾ ടി.വി ഓപറേറ്റിവ് സംഘടന കേബിൾ നൽകി. കെ.എസ്.ടി.എ കുട്ടമത്ത് സ്കൂൾ യൂനിറ്റ് 24 ഇഞ്ചുള്ള ടി.വി അനുവദിച്ചു. സിനിമ നിർമാതാവ് കണ്ണംകൈ കുഞ്ഞിരാമൻ സ്​റ്റഡി ടേബിളും കസേരയും നൽകി. എസ്.എം.സിയുടെ നേതൃത്വത്തിൽ വയറിങ്ങിനുവേണ്ട സാധനങ്ങൾ വാങ്ങിച്ചുനൽകി. ചടങ്ങിൽ സർക്കിൾ ഇൻസ്‌പെക്ടർ മെൽബിൻ ജോസ്, ചെറുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ വി.വി. പ്രമീള, ജനമൈത്രി ബീറ്റ് ഓഫിസർ പ്രദീപൻ പിലിക്കോട്, സുരേഷ് കാനം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.