സംസ്ഥാന നീന്തൽ, ദുരന്ത നിവാരണ പരിശീലനം തുടങ്ങി

പയ്യന്നൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്റ്റർ ട്രെയിനർമാർക്കുള്ള ശാസ്ത്രീയ നീന്തൽ, ദുരന്ത നിവാരണ മാനേജ്മെന്റ് പരിശീലന ക്യാമ്പ് പയ്യന്നൂർ കോറോം ദേവി സഹായം യു.പി സ്കൂളിൽ തുടങ്ങി. പയ്യന്നൂർ നഗരസഭ കൗൺസിലർ എൻ. സുധ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എം. അമ്പു അധ്യക്ഷത വഹിച്ചു.  സംസ്ഥാന ഓർഗനൈസിങ് കമീഷണർ സി.പി. ബാബുരാജൻ, വി.വി. ഹരീന്ദ്രൻ, പി. പ്രശാന്ത്, മധു മാസ്റ്റർ, പി.വി. രവീന്ദ്രൻ മാസ്റ്റർ, പി.കെ. ഹരിനാരായണൻ, ഗോവിന്ദൻ നമ്പൂതിരി മാസ്റ്റർ, കെ.വി. പ്രകാശൻ മാസ്റ്റർ, കെ.വി. ധന്യ, പി.വി. സുമതി, ചീഫ് ഇൻസ്ട്രക്ടർ ജയറാം എന്നിവർ സംസാരിച്ചു. കേരളത്തിലെ 42 വിദ്യാഭ്യാസ ജില്ലകളിൽനിന്നുമുള്ള പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. അഗ്നിരക്ഷസേന പയ്യന്നൂർ സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാർ ആദ്യദിവസ പരിശീലനത്തിന് നേതൃത്വം നൽകി. ശാസ്ത്രീയ നീന്തലിന്റെ വിവിധ രീതികൾ രണ്ടുദിവസങ്ങളിലായി വിവിധ സെഷനുകളിലൂടെ നൽകും. പി.വൈ.ആർ സ്വിമ്മിങ് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന നീന്തൽ പരിശീലന ക്യാമ്പ് പയ്യന്നൂർ കോറോത്ത് നഗരസഭാംഗം എൻ. സുധ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.