കരിമ്പം തോട്ടത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി തുടങ്ങി

തളിപ്പറമ്പ്: സംസ്ഥാന ഹോൾട്ടികൾചർ മിഷന്റെ സഹകരണത്തോടെ കരിമ്പത്തെ ജില്ല കൃഷിത്തോട്ടത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി തുടങ്ങി. നടീൽ ഉത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. റോയൽ റെഡ് ഇനത്തിലുള്ള അറുന്നൂറോളം ചെടികളാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. ഒരുവർഷം കൊണ്ട് വിളവെടുപ്പ് നടത്താൻ സാധിക്കും. പഴങ്ങളും ചെടികളും ആവശ്യക്കാർക്ക് വിൽക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഹോൾട്ടികൾചർ മിഷൻ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ യു. ശോഭ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ എം.പി. അനൂപ്, ഇ.കെ. അജിമോൾ, സ്മിത ഹരിദാസ്, കൃഷി ഓഫിസർ പി. സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.