സുഹൃത്തിനെ വെടിവെച്ച കേസിലെ പ്രതി റിമാൻഡിൽ

നെടുങ്കണ്ടം: അനധികൃത തോക്ക് ഉപയോഗിച്ച് സുഹൃത്തിനെ വെടിവെച്ച ശേഷം തമിഴ്നാട് വനത്തിൽ ഒളിവിൽ കഴിഞ്ഞ തണ്ണിപ്പാറ കട്ടേക്കാനം സ്വദേശി ആടിമാക്കൽ ചക്രപാണി സന്തോഷ്​ റിമാൻഡിൽ.

തണ്ണിപ്പാറ സ്വദേശി ഈരമ്മാനിയിൽ ഉല്ലാസിനെ വെടിവെച്ച ശേഷം ഒളിവിൽ പോയ കേസിലാണ് ഇയാൾ പിടിയിലായത്. ആറു മാസമായി വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെ കുത്തി​ക്കൊലപ്പെടുത്താൻ കത്തിയുമായി അതിർത്തി കടന്നെത്തുന്നതിനിടയാണ് ചക്രപാണിയെ കമ്പംമെട്ട് പൊലീസ്​ അറസ്​റ്റ് ചെയ്തത്.

വെടിവെക്കാൻ ഉപയോഗിച്ച തോക്ക്്് കണ്ടെത്താനായിട്ടില്ല. ഇയാളെ സമൂഹ അകലം പാലിച്ച്് ഒമ്പതു പൊലീസുകാരുടെ വലയത്തിലാണ് സ്​റ്റേഷനിലെത്തിച്ചത്. കോവിഡ് പരിശോധനക്കുശേഷം ​െനടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്​തത്​.

ജനുവരി 22ന് രാത്രിയാണ്​ സംഭവം. വീട്ടിലെത്തി ഉല്ലാസിനെ വിളിച്ചിറക്കി വെടിവെക്കുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട്് തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതിനെ പൊലീസ്​ പറഞ്ഞു. സന്തോഷ് ഉല്ലാസിനോട് പണം വായ്പ ചോദിച്ചിരുന്നു. പണം നൽകാതെ വന്നതാണ് പ്രകോപനമായത്. ഉച്ചവരെ ഇവർ ഇരുവരും ഏലക്കാട്ടിൽ ജോലി ചെയ്യുകയും ഉച്ചഭക്ഷണത്തിന്​ പോയ സന്തോഷ് രാത്രി എട്ടോടെ ഉല്ലാസിനെ ഫോണിൽ വിളിച്ച് വീട്ടിലേക്ക്​ വരുകയാണെന്ന്​ അറിയിച്ചു. വീട്ടുമുറ്റത്ത്്് സന്തോഷി​െൻറ വിളികേട്ട്്് വാതിൽ തുറന്ന ഉല്ലാസിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഒളിവിൽ പോയ ഇയാൾ പിന്നീട് ഉല്ലാസി​െൻറ ഭാര്യയെ ഫോണിൽ നിരന്തരം വിളിച്ച്്് കേസ്​ കൊടുക്കരുതെന്നും പണം വാഗ്​ദാനം നൽകുകയു​ം ചെയ്​തു. തോക്ക്്് കേസിലും നാലുപേരെ വെടി​െവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

2008ൽ തട്ടേക്കാനം സ്വദേശി വിശ്വനെയും 2010ൽ പാറക്കൽ ഷിബുവിനെയും ഏഴുവർഷം മുമ്പ് പുല്ലുംപുറത്ത് രതീഷിനെയും (35) വെടിവെച്ചു. കണ്ണിന് പരിക്കേറ്റ രതീഷ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ കേസിൽ അഞ്ചുവർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷമാണ് ഉല്ലാസിനെ ആക്രമിച്ചത്​. 

Tags:    
News Summary - Shooting case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.