Posted On
date_range Updated On
date_range മൂന്നാറിലെ വന്യമൃഗ ശല്യം; 4.85 കോടി അനുവദിച്ചു
മൂന്നാർ: ജില്ലയിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഏറ്റവും രൂക്ഷമായ മൂന്നാർ ഡിവിഷനിൽ അത് നിയന്ത്രിക്കാനുള്ള നടപടികൾക്കായി 4.85 കോടി രൂപ അനുവദിച്ചു. നബാഡാണ് ഫണ്ട് അനുവദിച്ചത്.
മറയൂർ ഡി.എഫ്.ഒയുടെ പരിധിയിൽ വരുന്ന മറയൂർ, കാന്തല്ലൂർ റേഞ്ചുകളിൽ നാല് കോടിയാണ് ഇതിനായി ചെലവഴിക്കുക. 35 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് ഇടുന്നതാണ് പദ്ധതി. ദേവികുളം റേഞ്ചിലേക്ക് 85 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. മാങ്കുളം, അടിമാലി, നേര്യമംഗലം റേഞ്ചുകളിലേക്ക് ഉടൻ തുക അനുവദിക്കുമെന്നും എ. രാജ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.