Posted On
date_range Updated On
date_range പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
മൂന്നാർ: പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരിൽ ബിരുദ വിദ്യാർഥിയുമായ സഞ്ജയ് (കറുപ്പുസാമി -20) ആണ് അറസ്റ്റിലായത്.
തമിഴ്നാട്ടിൽ പഠിക്കാൻ പോയ മൂന്നാർ സ്വദേശിനിയുടെ ചിത്രമാണ് സഞ്ജയ് പെൺകുട്ടിയുടെ തന്നെ ചില ബന്ധുക്കൾക്ക് അയച്ചുകൊടുത്തത്. ഇയാൾക്ക് ഈ ചിത്രങ്ങൾ നൽകിയ സന്തോഷിനെ ഏപ്രിലിൽ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് പിടിയിലായത്.
മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസ്, എസ്.ഐമാരായ കെ.ഡി. മണിയൻ, സജി എം. ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.