കുമാർ

പുള്ളിപ്പുലി ചത്ത കേസിൽ അറസ്​റ്റ്​

മൂന്നാർ: പുള്ളിപ്പുലി കുടുക്കിൽ വീണ് ചത്ത കേസിൽ ഒരാളെ വനം വകുപ്പ് അറസ്​റ്റ്​ ചെയ്തു.

കന്നിമല ലോവർ ഡിവിഷനിൽ എ. കുമാറിനെയാണ്(34) എ.സി.എഫ് സജീഷ് കുമാർ, റേഞ്ച്​​ ഓഫിസർ ഹരീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ എട്ടിനാണ് ലോവർ ഡിവിഷനിലെ തേയിലത്തോട്ടത്തിന്​ സമീപം കുടുക്കിൽ വീണ് ചത്തനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.