Posted On
date_range Updated On
date_range ആനയിറങ്കൽ ജലാശയത്തിൽ എസ്‌റ്റേറ്റ് മാനേജറും ഡോക്ടറും മുങ്ങി മരിച്ചു
മൂന്നാർ: ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. എച്ച്.എം.എൽ കമ്പനി ഡോ. കർണാടക സ്വദേശി ആഷിഷ് (48), എസ്റ്റേറ്റ് അസി. മാനേജർ ഗോകുൽ (32) എന്നിവരാണ് മരിച്ചത്.
ആനയിറങ്കൽ അട്ടുപാലത്തിനു സമീപം വൈകിട്ട് ഏഴോടെയായിരുന്നു അപകടം. ആഷിഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗോകുലും മുങ്ങിപ്പോയത്.
കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹം കരക്കെത്തിച്ചു. ശാന്തൻപാറ പൊലീസ് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.