Posted On
date_range Updated On
date_range കടുവയുടെ ആക്രമണത്തിൽ പശു ചത്തു; മൂന്നാറിൽ ജനം ഭീതിയിൽ
അടിമാലി: മൂന്നാറിൽ കടുവ ആക്രമണം വീണ്ടും. ഒരു പശുവിനെ കൊന്നുതിന്നു. മറ്റൊരു പശുവിനെ ആക്രമിച്ചു. മൂന്നാർ സെവൻമല അപ്പർ ഡിവിഷനിൽ പരമശിവന്റേതായിരുന്നു പശു.ശനിയാഴ്ച മേയാൻവിട്ട രണ്ട് പശുക്കളും തിരിച്ചുവന്നില്ല.തിങ്കളാഴ്ച ഗുരുതര പരിക്കുകളോടെ ഒരെണ്ണം തിരിച്ചെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തേയിലക്കാട്ടിൽ ചത്ത പശുവിന്റെ അവശിഷ്ടം കണ്ടെത്തിയത്. 80 ശതമാനം കടുവ ഭക്ഷിച്ചനിലയിലാണ്. പരിക്കേറ്റ പശുവിനെ മൂന്നാർ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ ചികിത്സ തുടരുന്നു. അടുത്തിടെ രാജമല ഭാഗത്തും കടുവയെ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.