റോയി
Posted On
date_range Updated On
date_range 40 ലിറ്റർ വിദേശമദ്യവുമായി പിടിയിൽ
മൂന്നാർ: വിൽപനക്കായി ആഡംബര കാറിൽ കൊണ്ടുപോയ 40 ലിറ്റർ വിദേശമദ്യവുമായി മാങ്കുളം സ്വദേശി അറസ്റ്റിൽ. പെരുമ്പൻകുത്ത് ഇറകുളത്ത് വീട്ടിൽ എയ്ഞ്ചൽ റോയിയെയാണ് (44) എക്സൈസ് സംഘം മൂന്നാർ ബൈപാസിൽവെച്ച് പിടികൂടിയത്. മൂന്നാറിലെ സർക്കാർ മദ്യവില്പന ശാലയിൽനിന്ന് പലതവണയായി വാങ്ങിയ മദ്യം മാങ്കുളത്ത് ചില്ലറ വില്പനക്കായി കൊണ്ടുപോകുകയായിരുന്നു.
ഇയാൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എ.പി. ഷിഹാബ്, പ്രിവന്റിവ് ഓഫിസർമാരായ ബിജു മാത്യു, സി.പി. കൃഷ്ണകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.